ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യ ഒന്നാമത്

കൊളംബോ: അവസാന ടെസ്റ്റിൽ ശ്രീലങ്കയോട് ആസ്ട്രേലിയ  163 റൺസിന് പരാജയപ്പെട്ടതോടെ റാങ്കിംഗ് പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തി. മൂന്ന് ടെസ്റ്റ് പരമ്പര 3-0ത്തിന് ലങ്ക തൂത്തുവാരി. വിൻഡീസിനെതിരായ പരമ്പര വിജയത്തോടെ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഒന്നാം സ്ഥാനത്തായിരുന്ന ആസ്ട്രേലിയ പരാജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പാകിസ്താൻ ഇന്ത്യക്ക് തൊട്ട് താഴെ ഒരു പോയൻറ് വിത്യാസത്തിൽ നിൽക്കുന്നുണ്ട്.  ടോപ് റാങ്ക് നിലനിർത്താൻ ട്രിനിഡാഡിൽ നടക്കുന്ന അവസാന ടെസ്റ്റിൽ ഇന്ത്യക്ക് വിജയിച്ചേ തീരു. ഇംഗ്ലണ്ടിനെതിരായ പരമ്പര സമനിലയിലാക്കാൻ (2-2) കഴിഞ്ഞത് സമീപകാലത്ത് പാകിസ്താൻെറ മികച്ച നേട്ടങ്ങളിലൊന്നാണ്.  ട്രിനിഡാൾഡ് ടെസ്റ്റിൽ ഇന്ത്യക്ക് വിൻഡീസിനെ പരാജയപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ പാകിസ്താൻ റാങ്കിങ്ങിൽ ഒന്നാമതെത്തും.

1 India (112 points),
2 Pakistan (111),
3 Australia (108),
4 England (108),
5 New Zealand (99),
6 Sri Lanka (95),
7 South Africa (92),
8 West Indies (65),
9 Bangladesh (57),
10 Zimbabwe (8)

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.