Posted On
date_range Updated On
date_range പഞ്ചാബില്‍ നായകമാറ്റം; മില്ലര്‍ക്കു പകരം മുരളി വിജയ്
ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ നിരന്തര തോല്‍വികളില്‍നിന്ന് കരകയറാന്‍ പഞ്ചാബ് കിങ്സ് ഇലവന്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഡേവിഡ് മില്ലറെ മാറ്റി മുരളി വിജയിയെ നിയമിച്ചു. ടീമിലെ കളിക്കാരനായി മില്ലര്‍ തുടരും. മില്ലറുടെ നേതൃത്വത്തില്‍ ഇറങ്ങിയ പഞ്ചാബ് കഴിഞ്ഞ ആറു മത്സരത്തില്‍ അഞ്ചിലും തോറ്റു. ഓസീസ് താരം ജോര്‍ജ് ബെയ്ലിക്ക് പകരമായിരുന്നു മില്ലറെ നിയമിച്ചത്. മുമ്പ് തമിഴ്നാടിന്‍െറ ക്യാപ്റ്റനായിരുന്ന മുരളി വിജയ് ആദ്യമായാണ്
ഐ.പി.എല്ലില്‍ ഒരു ടീമിന്‍െറ ക്യാപ്റ്റനാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.