Posted On
date_range Updated On
date_range പരിക്ക്: ഡുപ്ലസിയും നാട്ടിലേക്ക് മടങ്ങുന്നു
പുണെ: ഐ.പി.എല്ലില്‍ റൈസിങ് പുണെ സൂപ്പര്‍ജയന്‍റ്സിന്‍െറ ഫാഫ് ഡുപ്ളസി പരിക്കുകാരണം നാട്ടിലേക്ക് തിരിക്കുന്നു. വിരലിനേറ്റ പരിക്കാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് വിനയായത്. ഒന്നരമാസം വിശ്രമം വേണ്ടിവരുമെന്ന് ഡുപ്ളസി ട്വിറ്ററില്‍ അറിയിച്ചു. 206 റണ്‍സ് നേടി ഈ സീസണില്‍ പുണെയുടെ രണ്ടാമത്തെ റണ്‍വേട്ടക്കാരനാണ് ഡുപ്ളസി. കെവിന്‍ പീറ്റേഴ്സന് പിന്നാലെ ഡുപ്ളസിയുടെ മടക്കം പുണെക്ക് കനത്ത തിരിച്ചടിയാകും. ആസ്ട്രേലിയയും വെസ്റ്റിന്‍ഡീസും അടങ്ങുന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്‍റില്‍ ഡുപ്ളസിക്ക് കളിക്കാനാവില്ല. ഈ സീസണില്‍ ഐ.പി.എല്ലില്‍ പരിക്ക് വില്ലനാകുന്ന ഏഴാമത്തെ താരമാണ് ഡുപ്ളസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.