?????? ????

ന്യൂസൗത് വെയില്‍സിലേക്ക് രണ്ട് ഇന്ത്യന്‍ വംശജര്‍ വരുന്നു

ന്യൂഡല്‍ഹി: ആസ്ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ടീമായ ന്യൂ സൗത് വെയില്‍സിലേക്ക് ഇന്ത്യന്‍ വംശജര്‍. 16കാരന്‍ ജാസണ്‍ സങ്കയും 18കാരന്‍ അര്‍ജുന്‍ നായരുമാണ് ടീമുമായി കരാറൊപ്പിട്ടത്. ടീം കരാറൊപ്പിടുന്നതില്‍ ഏറ്റവും പ്രായംകുറഞ്ഞ താരമാണ് ജാസണ്‍. ന്യൂ സൗത് വെയില്‍സിന്‍െറ ചരിത്രത്തില്‍ ഇത്രയും പ്രായംകുറഞ്ഞ താരവുമായി മുമ്പ് കരാറൊപ്പിട്ടിട്ടില്ല. അണ്ടര്‍ 19 നാഷനല്‍ ചാമ്പ്യന്‍ഷിപ്പിലെ മിന്നുന്ന പ്രകടനവും ദേശീയ ടീമിനുവേണ്ടി അണ്ടര്‍ 19 അരങ്ങേറ്റ മത്സരത്തില്‍ പാകിസ്താനെതിരെ സെഞ്ച്വറിയും നേടിയതാണ് ജാസണ് ന്യൂസൗത് വെയില്‍സില്‍ ഇടംനേടാന്‍ സഹായിച്ചത്. അണ്ടര്‍ 19 ദേശീയ ടീമിലെ മികച്ചപ്രകടനമാണ് അര്‍ജുന്‍ നായരെയും തുണച്ചത്. ഗുസ്തിതാരം വിനോദ്കുമാര്‍ രണ്ടുദിവസം മുമ്പാണ് റിയോ ഒളിമ്പിക്സില്‍ ആസ്ട്രേലിയക്കുവേണ്ടി മത്സരിക്കുമെന്നറിയിച്ചത്. ഹരിയാനക്കാരനായ വിനോദ്കുമറിന് 2010ലാണ് ആസ്ട്രേലിയന്‍ പൗരത്വം ലഭിക്കുന്നത്. പഞ്ചാബി വേരുകളുള്ള ഗുരീന്ദര്‍ സന്ധുവാണ് ന്യൂസൗത് വെയില്‍സിനുവേണ്ടി കളിച്ച ആദ്യ ഇന്ത്യന്‍ വംശജന്‍.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.