ബൈ്ളന്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നാളെ മുതല്‍


കൊച്ചി: ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബൈ്ളന്‍ഡ്സ് ഇന്‍ കേരള (സി.എ.ബി.കെ) സംഘടിപ്പിക്കുന്ന നാലാമത് അഖില കേരള ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് തിങ്കളാഴ്ച ആലുവ അന്ധ വിദ്യാലയം ഗ്രൗണ്ടില്‍ തുടക്കമാകും. വൈകീട്ട് 4.30ന് മന്ത്രി കെ. ബാബു ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യും. 19 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. രാവിലെ 8.30, 11.15, വൈകീട്ട് 3.00 സമയങ്ങളിലാണ് 15 ഓവര്‍ വീതമുള്ള മത്സരം. 24നാണ് ഫൈനല്‍. എന്‍.എ.ബി ചലഞ്ചേഴ്സ് തിരുവനന്തപുരം, കെ.എഫ്.ബി ടൈഗേഴ്സ് കോട്ടയം, അക്കാദമി സീഗള്‍സ്, ഡ്രാഗണ്‍ സ്റ്റാര്‍സ് കെ.എഫ്.ബി തൃശൂര്‍, ഷാര്‍പ് ഷൂട്ടേഴ്സ് പാലക്കാട്, കെ.എഫ്.ബി ടസ്കേഴ്സ് മലപ്പുറം, മലബാര്‍ സൂപ്പര്‍ കിങ്സ്, യങ് സ്റ്റാര്‍ കണ്ണൂര്‍, റെയിന്‍ബോ സ്റ്റാര്‍ കാസര്‍കോട് എന്നിങ്ങനെ ഒമ്പത് ടീമാണ് ഇത്തവണ മത്സരത്തില്‍ പങ്കെടുക്കുന്നത്. വിജയികള്‍ക്ക് 20,000 രൂപ, റണ്ണേഴ്സ് അപ്പിന് 13,000 രൂപ, മൂന്നാം സ്ഥാനക്കാര്‍ക്ക് 3000 രൂപയുമാണ് സമ്മാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.