കൊല്‍ക്കത്ത: ലോകകപ്പിനു പിന്നാലെ ഐ.സി.സി ട്വന്‍റി20 ലോക ഇലവനെ പ്രഖ്യാപിച്ചു. ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് നായകന്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി ടീമില്‍ ഇടംനേടിയില്ല. കോഹ്ലിക്കു പുറമെ ആശിഷ് നെഹ്റ മാത്രമാണ് പന്ത്രണ്ടംഗ ടീമില്‍ ഇടംപിടിച്ച ഇന്ത്യന്‍താരം. ലോകകപ്പിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ടീം സെലക്ഷന്‍. റണ്ണറപ്പായ ഇംഗ്ളണ്ട് ടീമില്‍നിന്ന് നാലുപേര്‍ ഇടംപിടിച്ചപ്പോള്‍ ചാമ്പ്യന്മാരായ വിന്‍ഡീസ് ടീമിലെ രണ്ടു പേര്‍ക്കു മാത്രമേ ഇടംപിടിക്കാന്‍ കഴിഞ്ഞുള്ളൂ. ആസ്ട്രേലിയ, ബംഗ്ളാദേശ്, ന്യൂസിലന്‍ഡ് ടീമുകളില്‍നിന്ന് ഓരോ താരങ്ങള്‍ ഇടംപിടിച്ചു. എന്നാല്‍, പാകിസ്താന്‍ താരങ്ങള്‍ ഇടംകണ്ടില്ല. ലോകകപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായ ഇന്ത്യയുടെ വനിതാ ടീം ഐ.സി.സി ടീമില്‍നിന്ന് പുറത്തായി. വെസ്റ്റിന്‍ഡീസിന്‍െറ സ്റ്റാനി ടെയ്ലറാണ് വനിതാ ടീമിനെ നയിക്കുന്നത്.
ലോക ഇലവന്‍: വിരാട് കോഹ്ലി (ക്യാപ്റ്റന്‍-ഇന്ത്യ), ജേസണ്‍ റോയ് (ഇംഗ്ളണ്ട്), ക്വിന്‍റണ്‍ ഡികോക് (ദക്ഷിണാഫ്രിക്ക), ജോ റൂട്ട് (ഇംഗ്ളണ്ട്), ജോസ് ബട്ലര്‍ (ഇംഗ്ളണ്ട്), ഷെയ്ന്‍ വാട്സണ്‍ (ആസ്ട്രേലിയ), ആന്ദ്രെ റസല്‍ (വെസ്റ്റിന്‍ഡീസ്), മിച്ചല്‍ സാന്‍റ്നര്‍ (ന്യൂസിലന്‍ഡ്), ഡേവിഡ് വില്ലി (ഇംഗ്ളണ്ട്), സാമുവല്‍ ബദ്രീ (വെസ്റ്റിന്‍ഡീസ്), ആശിഷ് നെഹ്റ (ഇന്ത്യ), മുസ്തഫിസുര്‍ റഹ്മാന്‍ (ബംഗ്ളാദേശ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.