അണ്ടര്‍ 23 കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: 2015^16 വര്‍ഷത്തേക്കുള്ള അണ്ടര്‍ 23 കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. അഭിഷേക് മോഹന്‍ ആണ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് വൈസ് ക്യാപ്റ്റന്‍. ആര്‍.എസ്. രഞ്ജിത്, അതുല്‍ ഡയമണ്ട് സൗരി, വിഷ്ണു എന്‍. ബാബു, സല്‍മാന്‍ നിസാര്‍, സാലി വിശ്വനാഥ്,  കെ.സി. അക്ഷയ്, അബ്ദുല്‍ സഫര്‍, മിഥുന്‍, വിഷ്ണുരാജ്, ആനന്ദ് ജോസഫ്, ആഷിഷ് മാത്യു, ഷിനാസ് ഹാഷിം, വി.ജെ. ആല്‍ബിന്‍ എന്നിവരാണ് ടീമംഗങ്ങള്‍. എഡ്വിന്‍ ജോസഫാണ് ടീം മാനേജര്‍. ഹെഡ് കോച്ച്: ശ്രീകുമാര്‍ നായര്‍, കോച്ച്: ജെ. ജിത്ത്.
ഒക്ടോബര്‍ 10ന് ആംതറില്‍ ഹിമാചല്‍ പ്രദേശിനെതിരെയാണ് പുതിയ ടീമിന്‍െറ അരങ്ങേറ്റം. ഒക്ടോബര്‍ 17ന് മധ്യപ്രദേശിനെ ഗ്വാളിയോറില്‍ നേരിടും. ഒക്ടോബര്‍ 31ന് മഹാരാഷ്ട്രയെയും നവംബര്‍ ഏഴിന് വിദര്‍ഭയെയും തിരുവനന്തപുരത്ത് നേരിടും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.