ലാഹോര്‍: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുടക്കമാവുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പി.എസ്.എല്‍) ടീമിനെ സ്വന്തമാക്കാന്‍ മുന്‍ പേസര്‍ ശുഐബ് അക്തറും. പി.എസ്.എല്‍ മേധാവി നജാം സേഥിയുമായി അക്തര്‍ കൂടിക്കാഴ്ച നടത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പി.എസ്.എല്‍ വരാന്‍ എല്ലാവരെയും പോലെ താനും കാത്തിരിക്കുകയാണെന്ന് അക്തര്‍ തിങ്കളാഴ്ച വ്യക്തമാക്കി. 'ഇത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍െറ ബ്രാന്‍ഡ് മാത്രമല്ല. ഇത് രാജ്യത്തിനു ലഭിച്ച സമ്മാനം പോലെയാണ്. ലീഗില്‍ ഒരു ടീമിനെ വാങ്ങുന്നതിന് താല്‍പ്പര്യമുണ്ട്. രാജ്യത്ത് ഇനിയും ശുഐബ് അക്തര്‍മാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും'^ അക്തര്‍ പറഞ്ഞു.
ഐ.പി.എല്‍ മാതൃകയില്‍ ലാഹോര്‍, കറാച്ചി, പെഷവാര്‍, ഇസ്ളാമബാദ്, ക്വറ്റ നഗരങ്ങളെ അടിസ്ഥാനമാക്കിയാണ് ടീം നിര്‍മാണം. 1 മില്യണ്‍ ഡോളറാണ് ചാമ്പ്യന്മാര്‍ക്ക് ലഭിക്കുക. ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.ഫെബ്രുവരി 4 മുതല്‍ 24 വരെയായി 24 മത്സരങ്ങളായാണ് ടൂര്‍ണമെന്‍റ്.
ക്രിസ് ഗെയ്ല്‍, കെവിന്‍ പീറ്റേഴ്സണ്‍ ഷാക്കിബ് അല്‍ ഹസന്‍, ലസിത് മലിംഗ, ഡ്വെയ്ന്‍ ബ്രാവോ എന്നിവരടങ്ങുന്ന മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.