ബംഗളൂരു: ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ എ ടീമിനെതിരെ പടയ്ക്കിറങ്ങുന്ന ബംഗ്ളാദേശ് ടീമിന്‍െറ പേരും എ ടീമെന്നാണെങ്കിലും കളത്തിലിറങ്ങുന്നത് പൂര്‍ണ സജ്ജരായ ബംഗ്ളാ ടീം തന്നെയാണ്. അതുകൊണ്ടുതന്നെ, അടുത്ത് നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് യുവതാരങ്ങളുടെ എന്‍ട്രസ് പരീക്ഷകൂടിയാവുകയാണ് ഈ മത്സരം. ഇന്ത്യ - ബംഗ്ളാദേശ് ടീമുകളുടെ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്കാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബുധനാഴ്ച തുടക്കമാവുന്നത്.
മൂന്നു മാസങ്ങള്‍ക്കു മുമ്പ് പര്യടനത്തിന് ധാക്കയിലിറങ്ങിയ ഇന്ത്യന്‍ ടീം ബംഗ്ളാ കടുവകളില്‍നിന്ന് കിട്ടിയ 2^1ന്‍െറ നാണംകെട്ട പരാജയത്തിന് തിരിച്ചടി നല്‍കാനുള്ള അവസരം കൂടിയാണിത്. സുരേഷ് റെയ്നയാണ് എ ടീമിലെ ഏറ്റവും പരിചയസമ്പന്നന്‍. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുമ്പ് ഫോം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ന എ ടീമിന് കളിക്കാനിറങ്ങുന്നത്.
കരുണ്‍ നായര്‍, കേദാര്‍ ജാദവ്, മനീഷ് പാണ്ഡേ, ധവാല്‍ കുല്‍ക്കര്‍ണി, കരണ്‍ ശര്‍മ, ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദ് എന്നിവരുടെയും ലക്ഷ്യം സെലക്ടര്‍മാരുടെ കണ്ണില്‍പെടുക എന്നതായിരിക്കും.
കേദാര്‍ ജാദവും മനീഷ് പാണ്ഡെയും സിംബാബ്വെ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ ടീമിനെ തെരഞ്ഞെടുക്കാനുള്ള 30 അംഗ സാധ്യതാ പട്ടികയില്‍നിന്ന് പുറത്തായിരുന്നു. അവര്‍ക്കും മികവ് തെളിയിക്കാനുള്ള അവസരമാണിത്. എങ്കിലും എല്ലാ കണ്ണുകളും സീനിയര്‍ താരം സുരേഷ് റെയ്നയിലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.