സംഗക്കാരയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

കൊളംബോ: ഈയിടെ വിരമിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. സംഗക്കാരയുടെ അക്കൗണ്ടില്‍ അശ്ളീല ഫോട്ടോകളും, കുറിപ്പുകളും പോസ്റ്റ് ചെയ്തതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത്. ഹാക്കിങ് സ്ഥിരികരിച്ച സംഗക്കാര പിന്നീട് അക്കൗണ്ട് തിരിച്ചുപിടിച്ചു. ഓക്കെ എന്ന് ട്വീറ്റ് ചെയ്യുംവരെ അക്കൗണ്ടില്‍ നിന്നും വരുന്ന പോസ്റ്റുകള്‍ അവഗണിക്കാന്‍ താരം ആദ്യം ട്വീറ്റ് ചെയ്തു.

ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തില്‍ ഇറങ്ങിയ സമയത്താണ് സംഗയുടെ അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ വിളയാടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.