രഞ്ജി: കേരളം-സര്‍വിസസ് മത്സരം സമനിലയിലേക്ക്

ന്യൂഡല്‍ഹി: സര്‍വിസസിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഒന്നാം ഇന്നിങ്സ് ലീഡിനായി പൊരുതുന്നു. കളി സമനിലയാവുമെന്ന് ഉറപ്പായതോടെ, ലീഡ് നേടി വിലപ്പെട്ട മൂന്നു പോയന്‍റ് സ്വന്തമാക്കാനാണ് ഇരു ടീമുകളുടെയും ശ്രമം. കേരളത്തിന്‍െറ ഒന്നാം ഇന്നിങ്സ് സ്കോറായ 322 റണ്‍സ് പിന്തുടരുന്ന സര്‍വിസസ് മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെന്ന നിലയിലാണ്. സര്‍വിസസിന് ലീഡ് നേടാന്‍ 41 റണ്‍സ് കൂടി വേണമെന്നിരിക്കെ കൈയിലുള്ളത് മൂന്നു വിക്കറ്റുകള്‍ മാത്രം. അതേസമയം, വാലറ്റത്തെ മൂന്നുപേരെ കൂടി മടക്കിയാല്‍ കേരളത്തിന് ലീഡാവും.

വിക്കറ്റൊന്നും നഷ്ടമാവാതെ 66 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ഇന്നിങ്സ് പുനരാരംഭിച്ച സര്‍വിസസിന് ഓപണര്‍മാരായ അന്‍ഷുല്‍ ഗുപ്തയും (68), സൗമിക് ചാറ്റര്‍ജിയുമാണ് (42) ശക്തമായ അടിത്തറ നല്‍കിയത്. ഓപണിങ് കൂട്ടുകെട്ട് 85ല്‍ പിരിഞ്ഞതിനു പിന്നാലെ ക്രീസിലത്തെിയ രവി ചൗഹാനും (56) പിടിച്ചുനിന്നതോടെയാണ് സര്‍വിസസ് ചെറുത്തുനില്‍പ് ശക്തമാക്കിയത്. എന്നാല്‍, മധ്യനിരയില്‍ എളുപ്പം മടക്കിക്കൊണ്ട് അപകടം വിതച്ച മോനിഷിലൂടെ കേരളം കളിയില്‍ തിരിച്ചത്തെി. മോനിഷ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍, രോഹന്‍ പ്രേം രണ്ടുപേരെയും പുറത്താക്കി. ഖാലിദ് അഹമ്മദ് (28), റൗഷന്‍ രാജ് (3) എന്നിവരാണ് മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ക്രീസിലുള്ളത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.