കൊളംബോ: വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാമത്തെയും അവസാനത്തേതുമായ ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ ശ്രീലങ്കക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യ ദിനം 200 റണ്‍സില്‍ ആതിഥേയരുടെ ഇന്നിങ്സ് അവസാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ 5.2 ഓവറില്‍ ഒരാളെ നഷ്ടപ്പെടുത്തി 17 റണ്‍സെടുത്തു. ഒമ്പതു വിക്കറ്റ് കൈയിലിരിക്കെ ഒന്നാമിന്നിങ്സില്‍ 183 റണ്‍സിന് പിറകിലാണ് വിന്‍ഡീസ്. മിലിന്ദ സിരിവര്‍ധനയാണ് 68 റണ്‍സുമായി ലങ്കയുടെ ടോപ് സ്കോററായത്. ഓപണര്‍ കൗശല്‍ സില്‍വ പൂജ്യനായി പുറത്തായപ്പോള്‍ മറ്റാര്‍ക്കും കിട്ടിയ തുടക്കം മുതലെടുത്ത് മുന്നേറാനായില്ല.
വിന്‍ഡീസിനായി അരങ്ങേറ്റംകുറിച്ച സ്പിന്നര്‍ ജൊമെല്‍ വാരികന്‍െറ നാലു വിക്കറ്റ് പ്രകടനമാണ് ലങ്കയുടെ നടുവൊടിച്ചത്. കുശാല്‍ പെരേരയെ (16) വീഴ്ത്തി വേട്ട തുടങ്ങിയ വാരികന്‍, അര്‍ധശതകവുമായി നിന്ന സിരിവര്‍ധന, ധമ്മിക പ്രസാദ് (7), നുവാന്‍ പ്രദീപ് (0) എന്നിവരുടെ വിക്കറ്റുകളും സ്വന്തമാക്കി 20 ഓവറില്‍ 67 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.