Posted On
date_range Updated On
date_range ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധം: സുനില്‍ നരെയ്ന് വിലക്ക്
ദുബൈ: വെസ്റ്റിന്‍ഡീസ് ഓഫ്സ്പിന്നര്‍ സുനില്‍ നരെയ്ന്‍െറ ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞതിനെതുടര്‍ന്ന് താരത്തെ അടിയന്തരമായി ഐ.സി.സി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിലക്കി. നിഷ്പക്ഷ പരിശോധനയിലാണ് ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് കണ്ടത്തെിയത്. ഈ മാസമാദ്യം, ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിന് പിന്നാലെയാണ് നരെയ്ന്‍െറ ആക്ഷന്‍ സംശയാസ്പദമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് നവംബര്‍ 17ന് ഇംഗ്ളണ്ടിലെ ലോങ്ബറോ സര്‍വകലാശാലയില്‍ പരിശോധന നടന്നു. താരത്തിന്‍െറ എല്ലാ ഡെലിവറികളിലും അനുവദനീയമായ 15 ഡിഗ്രി കവിയുന്നുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ആഭ്യന്തര ക്രിക്കറ്റില്‍ നരെയ്ന് കളിക്കാനാകും. ബൗളിങ് ആക്ഷന്‍ മെച്ചപ്പെടുത്തിയാല്‍ പുന$പരിശോധനക്ക് താരത്തിന് അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.