Posted On
date_range Updated On
date_range അച്ചടക്കലംഘനം: മുരളി വിജയിന് പിഴ
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുരളി വിജയിന് അച്ചടക്കലംഘനം നടത്തിയതിന് പിഴ. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റില്‍ പുറത്തായപ്പോള്‍ അമ്പയറുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചതിനാണ് മാച്ച് ഫീയുടെ 30 ശതമാനം പിഴ ശിക്ഷ കിട്ടിയത്. മൂന്നാം ദിനത്തില്‍ മോണി മോര്‍ക്കലിന്‍െറ പന്തില്‍ വിലാസ് പിടിച്ച് പുറത്തായപ്പോള്‍ തന്‍െറ ആം ഗാര്‍ഡിലേക്ക് ചൂണ്ടി വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. ലെവല്‍ വണ്‍ അച്ചടക്കലംഘനമാണ് മുരളി നടത്തിയതെന്ന് ഐ.സി.സി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.