കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക 306 റണ്‍സിന് പുറത്ത്. ഇന്ത്യക്ക് 87 റണ്‍സ് ലീഡ് നല്‍കിക്കൊണ്ടാണ് ലങ്ക പുറത്തായത്. മൊത്തം 157 റണ്‍സിന്‍െറ ലീഡാണ് ഇന്ത്യക്കിപ്പോഴുള്ളത്. ഇന്ത്യക്കുവേണ്ടി സ്പിന്നര്‍ അമിത് മിശ്ര നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരന്‍ കെ.എല്‍ രാഹുലിന്‍െറ വിക്കറ്റാണ് നഷ്ടമായത്.
ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസിന്‍െറ സെഞ്ച്വറിയാണ് ഇന്നത്തെ ലങ്കന്‍ ഇന്നിങ്സിന്‍െറ പ്രത്യേകത. 140ന് മൂന്ന് എന്ന നിലയിലാണ് ലങ്ക ശനിയാഴ്ച രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. ടീം സ്കോര്‍ 241 റണ്‍സിലെ ത്തി നില്‍ക്കുമ്പോഴാണ് ലങ്കക്ക് നാലാം വിക്കറ്റ് നഷ്ടമായത്. 62 റണ്‍സെടുത്ത തിരിമാനെ പുറത്തായി. സ്കോര്‍ 284 റണ്‍സായപ്പോള്‍ എയ്ഞ്ചലോ മാത്യൂസും പുറത്തായതോടെ ലങ്കക്ക് കൂടുതല്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. പിന്നീട് എത്തിയ ജെഹാന്‍ മുബാറക്ക് 22 റണ്‍സെടുത്തു.
ക്യാപ്റ്റനായതിന് ശേഷം മാത്യൂസ് നേടുന്ന അഞ്ചാമത്തെ സെഞ്ച്വറിയാണ് ഇന്നത്തേത്. 12 ഫോറുകള്‍ അടങ്ങുന്നതാണ് ലങ്കയെ തരക്കേടില്ലാത്ത ടോട്ടലില്‍ എത്തിച്ച ഇന്നിങ്സ്. ഇന്ത്യക്കുവേണ്ടി അമിത് മിശ്രയുടെ നാലു വിക്കറ്റ് നേട്ടത്തിന് പുറമെ ഇഷാന്ത് ശര്‍മ, അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റും ഉമേഷ് യാദവ്, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ലോകേഷ് രാഹുലിന്‍െറ വിക്കറ്റ് നഷ്ടപ്പെട്ടു. ധമ്മിക പ്രസാദിനാണ് വിക്കറ്റ്. അജിന്‍ക്യ രഹാനെയും മുരളി വിജയും ആണ് ക്രീസില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.