ഓവല്‍: പരമ്പരനേട്ടമൊക്കെയുണ്ടെങ്കിലും അവസാന ആഷസ് ടെസ്റ്റില്‍ നാണക്കേടിന്‍െറ പാതയിലാണ് ഇംഗ്ളണ്ട്. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 481 റണ്‍സിന് ഏഴയലത്തത്തൊതെ 149ന് പുറത്തായി ഫോളോഓണ്‍ വഴങ്ങിയ ഇംഗ്ളണ്ട് രണ്ടാം ഇന്നിങ്സിലും രക്ഷാപ്രവര്‍ത്തനത്തിന് വഴിതേടുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 79 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 203 എന്ന പ്രതിസന്ധിയിലാണ് ഇംഗ്ളീഷുകാര്‍. 129 റണ്‍സിന് പിറകിലുള്ള ഇംഗ്ളണ്ടിനായി ജോസ് ബട്ലറും (33) റണ്‍സൊന്നുമെടുക്കാതെ മാര്‍ക് വുഡുമാണ് ക്രീസില്‍. അര്‍ധശതകം നേടിയ അലിസ്റ്റര്‍ കുക്ക് (85) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.