കാര്‍ത്തിക്കും ദീപികയും വിവാഹിതരായി

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തികും സ്ക്വാഷ് താരം ദീപിക പള്ളിക്കലും വിവാഹിതരായി. ചൊവ്വാഴ്ച ചെന്നൈയില്‍ ക്രിസ്ത്യന്‍ ആചാര രീതിയിലായിരുന്നു വിവാഹം. ആഗസ്റ്റ് 20ന് തെലുങ്ക്^നായിഡു ശൈലിയില്‍ താര ദമ്പതികള്‍ വീണ്ടും വിവാഹിതരാകും. വധുവിന്‍െറയും വരന്‍െറയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന തരത്തില്‍ തികച്ചും സ്വകാര്യമായിട്ടായിരുന്നു വിവാഹം.



ഇന്ത്യയുടെ മുതിര്‍ന്ന വനിതാ സ്ക്വാഷ് താരമായ ദീപികയുമായി 2013 നവംബര്‍ 15നാണ് കാര്‍ത്തികിന്‍െറ കല്യാണം നിശ്ചയിച്ചത്. ബാല്യകാല സുഹൃത്തും ആദ്യ ഭാര്യയുമായ നികിതയില്‍ നിന്നും വിവാഹമോചനം നേടിയതിനു ശേഷമാണ് ദിനേശ് ദിപീകയെ കണ്ടുമുട്ടിയത്. നികിതയിപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ മുരളി വിജയുടെ ഭാര്യയാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.