ഗല്ളെ: ഫോമില്ലാതെ വലഞ്ഞ ക്യാപ്റ്റന്‍ കോഹ് ലി വക സെഞ്ച്വറി. മീശപിരിച്ച് ശിഖര്‍ ധവാന്‍െറ കിടിലന്‍ സെഞ്ച്വറി. അശ്വിനും മിശ്രയും ആദ്യ ഇന്നിങ്സില്‍ നിര്‍ത്തിയിടത്തുനിന്ന് വിക്കറ്റുകൊയ്ത്ത് തുടങ്ങി. ട്വന്‍റി20 കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് കാണാനിരിക്കുന്നവനെ ഇനി ആക്ഷേപിക്കരുത്. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ ഗല്ളെ ടെസ്റ്റിന് മൂന്നാം നാള്‍ തീരുമാനമാകും. കിറ്റ് മൂലയിലൊതുക്കി കളിക്കാര്‍ക്ക് ബാക്കി രണ്ടു ദിവസം ഷോപ്പിങ് മാളുകളില്‍ കറങ്ങിനടക്കാം. അല്ളെങ്കില്‍ ഹോട്ടല്‍മുറിയിലിരുന്ന് ഫോണില്‍ ചാറ്റ് ചെയ്യാം. ഇന്ത്യന്‍ വിജയത്തിലേക്ക് ശേഷിക്കുന്നത് എട്ട് വിക്കറ്റ് ദൂരം. വിജയത്തിലേക്ക് ഇന്ത്യ മാര്‍ച്ച് ചെയ്യുന്ന കാഴ്ചയുമായാണ് ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിന്‍െറ രണ്ടാം ദിവസം ഗല്ളെയില്‍ സമാപിച്ചത്. ഇനി ഇഷ്ടഗ്രൗണ്ടില്‍ സംഗക്കാര അതിശയം സൃഷ്ടിക്കുമോ എന്ന് മാത്രമേ അറിയേണ്ടതുള്ളൂ. ആദ്യ ദിവസം വേര്‍പിരിയാതെ ക്രീസില്‍നിന്ന കോഹ്ലിയും ധവാനും സെഞ്ച്വറി തികച്ച് രണ്ടാം വിക്കറ്റില്‍ 227 റണ്‍സിന്‍െറ സമീപകാലത്തെ മികച്ച കൂട്ടുകെട്ടുയര്‍ത്തിയതായിരുന്നു രണ്ടാം ദിവസത്തെ പ്രത്യേകത. പതിവില്‍ കവിഞ്ഞ ജാഗ്രതയോടെയായിരുന്നു ധവാന്‍-കോഹ്ലി കൂട്ടുകെട്ട് ബാറ്റിങ് തുടര്‍ന്നത്. 178 പന്തില്‍ ധവാന്‍െറ നാലാം ടെസ്റ്റ് സെഞ്ച്വറി പിറന്നു. പിന്നാലെ കരിയറിലെ 11ാം സെഞ്ച്വറിയുമായി കോഹ്ലിയുമത്തെി. സ്കോര്‍ 103ല്‍ ഓഫ് സ്പിന്നര്‍ തരിന്ദു കൗശലിന്‍െറ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി കോഹ്ലി മടങ്ങി.
അഞ്ചാമനായി ക്രീസിലത്തെിയ അജിന്‍ക്യ രഹാനെ അഞ്ച് പന്തില്‍ റണ്ണൊന്നുമെടുക്കാതെ കോഹ്ലിയെ അനുകരിച്ച് കൗശലിനുതന്നെ വിക്കറ്റ് നല്‍കി. തുടര്‍ന്നത്തെിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹ ഉറച്ചുനിന്ന് ഇന്ത്യന്‍ ഇന്നിങ്സ് തകരാതെ കാത്തു. 134 റണ്‍സെടുത്ത് ധവാനും പിന്‍വാങ്ങിയപ്പോള്‍ വിക്കറ്റ് വീഴ്ചയുടെ വേഗം കൂടി. അശ്വിന്‍ ഏഴ് റണ്‍സിനും ഹര്‍ഭജന്‍ 14നും അമിത് മിശ്ര 10 റണ്‍സിനും വരുണ്‍ ആരോണ്‍ നാല് റണ്‍സിനും പുറത്തായപ്പോള്‍ ഇശാന്ത് ശര്‍മ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു. അങ്ങനെ 375 റണ്‍സിന് ഓള്‍ഒൗട്ടായ ഇന്ത്യക്ക് 192 റണ്‍സിന്‍െറ ഒന്നാമിന്നിങ്സ് ലീഡ്. അഞ്ച് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ പുറത്താക്കി കൗശല്‍ അശ്വിന്‍െറ പ്രകടനത്തിന് മറുപടി നല്‍കി. നുവാന്‍ പ്രദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ ശ്രീലങ്ക 183 റണ്‍സിന് പുറത്തായിരുന്നു.
വീണ്ടും ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ നേരിടാന്‍ പതിവിന് വിപരീതമായി കോഹ്ലി നിയോഗിച്ചത് സ്പിന്നര്‍മാരെ തന്നെയായിരുന്നു. അതിന് ഫലവുമുണ്ടായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ലങ്ക രണ്ട് വിക്കറ്റിന് അഞ്ച് റണ്‍സ്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ അശ്വിന്‍ ഓപണര്‍ ദിമുത്ത് കരുണരത്നെയുടെ കുറ്റി പിഴുതെറിഞ്ഞു. തനിയാവര്‍ത്തനം കണക്കെ അടുത്ത ഓവറിലെ അഞ്ചാം പന്തില്‍ കൗശല്‍ സില്‍വയുടെ സ്റ്റംപ് അമിത് മിശ്രയും വീഴ്ത്തി. മൂന്ന് റണ്‍സെടുത്ത് ധമ്മിക പ്രസാദും ഒരു റണ്ണുമായി കുമാര്‍ സംഗക്കാരെയുമാണ് ക്രീസില്‍. ഏതു നിമിഷവും അപകടകാരിയായേക്കാവുന്ന സംഗക്കാരെയെ കഴിയുന്നതും വേഗം പുറത്താക്കുക എന്നതായിരിക്കും മൂന്നാം നാള്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ കടുത്ത വെല്ലുവിളി. അതോ ഒരു ഡബ്ള്‍ സെഞ്ച്വറി കൂടി തികച്ച് സംഗക്കാര ബ്രാഡ്മാന്‍െറ 12 ഡബ്ള്‍ എന്ന റെക്കോഡിനൊപ്പമത്തെുമോ? സംഗക്കാര ആയതുകൊണ്ട് ഒന്നും പറയാന്‍ കഴിയില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.