കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തില്‍ ഇന്ത്യന്‍ ഓപണര്‍ മുരളി വിജയിക്ക് കളിക്കാനാവില്ല. തോളിന് പരിക്കേറ്റതാണ് വിജയിക്ക് വിനയായത്. ബി.സി.സി.ഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിംബാബ് വേ പര്യടനത്തിനിടെ പരിക്കേറ്റ വിജയിക്ക് ശ്രീലങ്കയിലെ സന്നാഹ മത്സരങ്ങളിലും പങ്കെടുക്കാനായിരുന്നില്ല. നിസാര പരിക്കാണെന്നും പൂര്‍ണമായും ഭേദമാകാതെ കളത്തിലിറങ്ങേണ്ടെന്നുമാണ് ഫിസിയോ നിര്‍ദേശിച്ചത്.
Murali Vijay ruled out of the first Test in SL with a mild hamstring strain. http://t.co/xvymUqzQSH #IndvsSL pic.twitter.com/bbL9iYd6ij
— BCCI (@BCCI) August 10, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.