ഗോള്‍ഡ് കോസ്റ്റ് : കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യൻ ഷൂട്ടർ ഓം പ്രകാശ് മിതര്‍വാളിന് വീണ്ടും വെങ്കലനേട്ടം. പുരുഷന്മാരുടെ അഞ്ച് മീറ്റര്‍ പിസ്റ്റളിലാണ് ഓം പ്രകാശ് വെങ്കലം നേടിയത്. 201.1 എന്ന സ്‌കോര്‍ നേടിയാണ് മിതര്‍വാള്‍ മൂന്നാം സ്ഥാനത്തെത്തിയത്.
ഈയിനത്തില്‍ 227.2 എന്ന പുതിയ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടെ ആസ്‌ട്രേലിയയുടെ ഡാനിയല്‍ റെപാചോലി സ്വര്‍ണം നേടി. 220.5 പോയിന്റ് നേടിയ ബംഗ്ലാദേശിന്റെ ഷക്കീല്‍ അഹമ്മദിനാണ് വെള്ളി.
കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലം നേടിയിരുന്നു. മറ്റൊരു ഇന്ത്യൻ ഷൂട്ടിങ് താരം ജിതു റായ് മത്സരത്തിൽ നിരാശപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.