Posted On
date_range Updated On
date_range വേൾഡ് ടൂർ ഫൈനൽസ്: സിന്ധുവിന് തോൽവി
ഗ്വാങ്ചു: ബാഡ്മിൻറൺ വേൾഡ് ടൂർ ഫൈനൽസിെൻറ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻ പി.വി സിന്ധുവിന് തോൽവി. ജപ്പാെൻറ മൂന്നാം സീഡ് താരം അകാനെ യമഗുച്ചിയെ ഒന്നാം ഗെയിമിൽ വിറപ്പിച്ച േശഷമായിരുന്നു സിന്ധുവിെൻറ കീഴടങ്ങൽ. സ്കോർ 18-21, 21-18, 21-8.
ഗ്രൂപ് അടിസ്ഥാനത്തിലുള്ള മത്സരത്തിൽ സിന്ധു വ്യാഴാഴ്ച ചെൻ യുഫിയെ നേരിടും. ആദ്യ മത്സരത്തിൽ ഇവർ ഹി ബിങ്ജിയാവോയെ തോൽപിച്ചു. ‘ബി’ ഗ്രൂപിൽ നൊസോമി ഒകുഹരയും രചനോക് ഇൻറാനനും ജയിച്ചു. പുരുഷ വിഭാഗത്തിൽ കെേൻറാ മൊമോട്ട, ജൊനാതൻ ക്രിസ്റ്റിയും ജയിച്ചു. ആദ്യ എട്ടു റാങ്കുകാരാണ് ഇവിടെ മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.