Posted On
date_range Updated On
date_range ലോക ജൂനിയർ ബാഡ്മിൻറൺ: ലക്ഷ്യ സെൻ ക്വാർട്ടറിൽ
മർഖാം (കാനഡ): ഇന്ത്യൻ കൗമാര താരം ലക്ഷ്യ സെൻ ലോക ജൂനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ് ക്വാർട്ടർ ഫൈനലിൽ കടന്നു. ചൈനീസ് തായ്പെയിയുടെ ചെൻ ഷിയാവുവിനെ തോൽപിച്ചാണ് 17കാരനായ ലക്ഷ്യ സെന്നിെൻറ മുന്നേറ്റം. സ്കോർ 15-21, 21-17, 21-14. നാലാം സീഡായ ലക്ഷ്യക്ക് ക്വാർട്ടറിൽ മലേഷ്യയുടെ ആദിൽ അലിയാണ് എതിരാളി.
സെമിയിൽ കടന്നാൽ മെഡലുറപ്പിക്കാം. ഏഷ്യൻ ജൂനിയർ കിരീടം ചൂടി ഭാവിതാരമെന്ന പെരുമയുമായാണ് ഇന്ത്യൻ കൗമാര താരം ലോകചാമ്പ്യൻഷിപ്പിനെത്തിയത്. സൈന നെഹ്വാൾ മാത്രമാണ് ലോകജൂനിയർ ചാമ്പ്യൻഷിപ്പിൽ (2008) സ്വർണമണിഞ്ഞ ഇന്ത്യൻ ബാഡ്മിൻറൺ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.