Posted On
date_range Updated On
date_range േലാക ബാഡ്മിൻറൺ: ലിൻ ഡാൻ x അക്സൽസൻ ഫൈനൽ
ലണ്ടൻ: അഞ്ചു തവണ ലോകചാമ്പ്യനും രണ്ട് ഒളിമ്പിക്സ് ജേതാവുമായ ലിൻ ഡാൻ പുരുഷവിഭാഗം സിംഗ്ൾസ് ഫൈനലിൽ. ലോക ഒന്നാം നമ്പർ സൺ വാൻ ഹുവിനെ 21-17, 21-14 സ്കോറിന് വീഴ്ത്തിയാണ് ലോകചാമ്പ്യൻഷിപ്പിൽ ഇതിഹാസ താരത്തിെൻറ മടങ്ങി വരവ്.
ഞായറാഴ്ച 5.30ന് നടക്കുന്ന ഫൈനലിൽ ഡെന്മാർക്കിെൻറ മൂന്നാം നമ്പറുകാരൻ വിക്ടർ അക്സൽസനാണ് എതിരാളി. ചൈനയുടെ ചെൻലോങ്ങിനെ വീഴ്ത്തിയാണ് അക്സൽസൻ ഫൈനലിലെത്തിയത്. 2014, 2015 ലോകചാമ്പ്യൻഷിപ്പുകളിൽ കിരീടമണിഞ്ഞ ചെൻ ലോങ്ങിെൻറ ഹാട്രിക് കിരീടമെന്ന മോഹമാണ് ഡെന്മാർക് താരം അട്ടിമറിച്ചത്. സ്കോർ: 21-9, 21-10.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.