Posted On
date_range Updated On
date_range ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്: കെ. ശ്രീകാന്തിന് സ്വപ്നത്തുടക്കം
ഗ്ലാസ്ഗോ: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകളുമായിറങ്ങിയ കെ. ശ്രീകാന്തിന് സ്വപ്നത്തുടക്കം. പുരുഷ സിംഗ്ൾസ് ആദ്യ റൗണ്ടിൽ റഷ്യയുടെ സെർജി സിരന്തിനെ നേരിട്ടുള്ള ഗെയിമുകൾക്ക് വീഴ്ത്തി ഇന്ത്യൻ ടോപ് സീഡ് താരം രണ്ടാം റൗണ്ടിൽ കടന്നു. സ്കോർ 21-13, 21-12. രണ്ടാം റൗണ്ടിൽ ഇന്ന് ഫ്രാൻസിെൻറ ലൂകാസ് കോർവിയെ നേരിടും. ഇന്ത്യൻ സൂപ്പർസീരീസ്, ആസ്ട്രേലിയൻ സൂപ്പർ സീരീസ് കിരീടങ്ങളുടെ തിളക്കത്തിലിറങ്ങിയ ശ്രീകാന്ത് എട്ടാം നമ്പർ റാങ്കിെൻറ നിലവാരത്തിനൊത്തുതന്നെ റഷ്യക്കാരനെ നേരിട്ടു. വെറും 30 മിനിറ്റിനുള്ളിലായിരുന്നു കളി തീരുമാനമാക്കിയത്.
മറ്റൊരു ഇന്ത്യൻ താരമായ സമീർ വർമയും രണ്ടാം റൗണ്ടിൽ കടന്നു. സ്പെയിനിെൻറ പാബ്ലോ അബിയനെ തോൽപിച്ചാണ് സമീറിെൻറ മുന്നേറ്റം. സ്കോർ: 21-8, 17-4. രണ്ടാം ഗെയിം പൂർത്തിയാവും മുേമ്പ സ്പാനിഷ് താരം പരിക്കേറ്റ് മടങ്ങി. മിക്സ്ഡ് ഡബ്ൾസിൽ ഇന്ത്യൻ ജോടികളായ കെ. മനീഷ-സത്വിക് സായ്രാജ്, പ്രജക്ത സാവന്ത്-യോഗേന്ദ്ര കൃഷ്ണൻ സഖ്യം രണ്ടാം റൗണ്ടിൽ കടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.