ബേസൽ: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് കുതിപ്പും കിതപ്പും. രണ ്ടാം റൗണ്ടിൽ ഇതിഹാസ താരം ലിൻ ഡാനെ മലർത്തിയടിച്ച മലയാളി താരം എച്ച്.എസ്. പ്രണോയ് പ്രീ ക്വാർട്ടറിൽ നിലവിലെ ജേതാവും ലോക ഒന്നാം നമ്പർ താരവുമായ കെേൻറാ മൊമോട്ടക്ക് മുന്നിൽ വീണപ്പോൾ കെ. ശ്രീകാന്തും മുട്ടുമടക്കി.
അതേസമയം, പി.വി. സിന്ധുവും ബി. സായ്പ്രണീതും അനായാസ ജയവുമായി ക്വാർട്ടറിലേക്കു മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്കാണ് 30ാം റാങ്കുകാരനും സീഡില്ലാ താരവുമായ പ്രണോയ് മൊമോട്ടക്ക് മുന്നിൽ കീഴടങ്ങിയത്. സ്കോർ: 21-19, 21-12. ആദ്യ ഗെയിമിൽ അവസാനം വരെ ഒപ്പത്തിനൊപ്പം നിന്നാണ് പ്രണോയ് ഒടുവിൽ മുട്ടുമടക്കിയത്. എന്നാൽ, രണ്ടാം ഗെയിം മൊമോട്ട അനായാസം നേടി.
ഏഴാം സീഡായ ശ്രീകാന്ത് 12ാം സീഡ് തായ്ലൻഡിെൻറ കാൻറഫോൺ വാങ്ചോറന് മുമ്പിലാണ് നേരിട്ടുള്ള ഗെയിമുകളിൽ കീഴടങ്ങിയത്. സ്കോർ: 21-14, 21-13. ആറാം സീഡ് ഇന്തോനേഷ്യയുടെ ആൻറണി സിനിസുക ജിൻറിങ്ങിനെ 21-19, 21-13ന് തോൽപിച്ചായിരുന്നു 16ാം സീഡ് സായ്പ്രണീതിെൻറ മുന്നേറ്റം. അഞ്ചാം സീഡായ സിന്ധു 21-14, 21-6ന് ഒമ്പതാം സീഡ് യു.എസിെൻറ ബീവെൻ ഷാങ്ങിനെയാണ് തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.