ലോക ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പ്​: സൈന മൂന്നാം റൗണ്ടിൽ

നാ​ന്‍​ജിം​ഗ്: ലോ​ക ബാ​ഡ്മിന്‍റ​ണ്‍ ചാമ്പ്യൻഷിപ്പ്​ വ​നി​ത സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യാ​യ സൈ​ന നെ​ഹ്‌വാ​ള്‍ മൂ​ന്നാം റൗ​ണ്ടി​ലേക്ക്​ കടന്നു. പ​ത്താം സീ​ഡാ​യ സൈ​ന തു​ര്‍​ക്കി​യു​ടെ അ​ലി​യി ഡെ​മി​ര്‍​ബാ​ഗി​നെ​യാ​ണ് തോ​ല്‍​പ്പി​ച്ച​ത്.

39 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ ജയം. സ്​കോർ:21-17, 21-8. ഒ​ന്നാം റൗ​ണ്ടി​ല്‍ സൈ​ന​യ്ക്ക് ബൈ ​ല​ഭി​ച്ചി​രു​ന്നു. 

പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ കെ. ​ശ്രീ​കാ​ന്ത് ര​ണ്ടാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​യ​ര്‍​ല​ന്‍​ഡി​ന്‍റെ എ​ന്‍​ഹാ​റ്റ് എ​ന്‍​ഗ്യു​യെ​ന്നി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്കാ​ണ് ശ്രീ​കാ​ന്ത് പരാജയപ്പെടുത്തിയത്. 21-15, 21-16നാ​യി​രു​ന്നു ശ്രീ​കാ​ന്തി​​​െൻറ വി​ജ​യം.

Tags:    
News Summary - world badminton championship-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.