ബാഡ്​മിൻറൺ: പ്ര​ണോ​യ്, ല​ക്ഷ്യ, സൗ​ര​ഭ്​ ര​ണ്ടാം റൗ​ണ്ടി​ൽ

ഫു​ള്ള​ർ​ട​ൺ (അ​മേ​രി​ക്ക): യു.​എ​സ്​ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറി​ൽ ഇ​ന്ത്യ​യു​ടെ എ​ച്ച്.​എ​സ്. പ്ര​ണോ​യി​യും ല​ക്ഷ്യ സെ​ന്നും സൗ​ര​ഭ്​ വ​ർ​മ​യും ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. അ​തേ​സ​മ​യം, പി. ​ക​ശ്യ​പ്, അ​ജ​യ്​ ജ​യ​റാം, അ​രു​ണ പ്ര​ഭു​ദേ​ശാ​യ്, സാ​യ്​ കൃ​ഷ്​​ണ​പ്രി​യ എ​ന്നി​വ​ർ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി. കാ​ന​ഡ ഒാ​പ​ൺ റ​ണ്ണ​റ​പ്പാ​യ ഇ​ന്ത്യ​യു​ടെ​ത​ന്നെ ക​ശ്യ​പി​നെ 21-11, 21-18ന്​ ​ത​ക​ർ​ത്താ​ണ്​ ല​ക്ഷ്യ​യു​ടെ കു​തി​പ്പ്. ഇം​ഗ്ല​ണ്ടി​​െൻറ കോ​ബി പ്ല​ൻ​റി​യെ 21-23, 21-15, 22-20ന്​ ​തോ​ൽ​പി​ച്ച സൗ​ര​ഭാ​ണ്​ ര​ണ്ടാം റൗ​ണ്ടി​ൽ ല​ക്ഷ്യ​യു​ടെ എ​തി​രാ​ളി.

അ​ഞ്ച്​ മാ​ച്ച്​ പോ​യ​ൻ​റു​ക​ൾ അ​തി​ജീ​വി​ച്ചാ​ണ്​ മ​ല​യാ​ളി താ​രം പ്ര​ണോ​യ്​ ആ​ദ്യ റൗ​ണ്ട്​ പി​ന്നി​ട്ട​ത്. ജ​പ്പാ​​െൻറ യു. ​ഇ​ഗ​റാ​ഷി​ക്കെ​തി​രെ 21-23, 24-22, 21-18നാ​യി​രു​ന്നു പ്ര​ണോ​യി​യു​ടെ ജ​യം. ര​ണ്ടാം റൗ​ണ്ടി​ൽ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ഹി​യോ ക്വാ​ങ്​ ഹീ​യെ​യാ​ണ്​ പ്ര​ണോ​യി​ക്ക്​ നേ​രി​ടേ​ണ്ടി​വ​രു​ക. അ​ജ​യ്​ ജ​യ​റാം 16-21, 21-18,16-21ന്​ ​താ​യ്​​പേ​യി​യു​ടെ വാ​ങ്​ സൂ ​വെ​യി​യോ​ടും സാ​യ്​ കൃ​ഷ്​​ണ​പ്രി​യ 11-21, 8-21ന്​ ​ദ​ക്ഷി​ണ കൊ​റി​യ​യു​ടെ കിം ​ഗാ ഇ​യൂ​നോ​ടും അ​രു​ണ പ്ര​ഭു​ദേ​ശാ​യ്​ 17-21, 14-21ന്​ ​താ​യ്​​പെ​യ്​​യു​ടെ ലി​ൻ സി​യാ​ങ്​ തി​യോ​ടു​മാ​ണ്​ തോ​റ്റ​ത്.

Tags:    
News Summary - US Open: Lakshya Sen, Prannoy, Sourabh enter second round

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.