Posted On
date_range Updated On
date_range യു.എസ് ഒാപൺ ബാഡ്മിൻറൺ: കശ്യപ്, സമീർ, പ്രണോയ് ക്വാർട്ടറിൽ
ലോസ് ആഞ്ജലസ്: യു.എസ് ഒാപൺ ഗ്രാൻഡ് പ്രീ ബാഡ്മിൻറൺ ടൂർണമെൻറിെൻറ പുരുഷ വിഭാഗം സിംഗ്ൾസിൽ ഇന്ത്യൻ താരങ്ങളായ പി. കശ്യപ്, സമീർ വർമ, എച്ച്.എസ് പ്രണോയ് എന്നിവർ ക്വാർട്ടർ ഫൈനലിൽ കടന്നു. ഹംഗറിയുടെ ജർജിലി ക്രോസറിനെ 21-18, 17-16 സ്കോറുകൾക്ക് തോൽപിച്ചാണ് കശ്യപിെൻറ മുന്നേറ്റം. ക്രൊയേഷ്യയുടെ സൊവോനിമർ ദർക്കിനെയും ബ്രസീലിെൻറ യാഗോർ കൊഹ്ലോവിനെയും തോൽപിച്ചാണ് സമീർ വർമ ക്വാർട്ടറിൽ കയറിയത്. അയർലൻഡിെൻറ ജോഷ്വാ മാഗീയെ 21-13, 21-17നും നെതർലൻഡിെൻറ മാർക്ക് കാലിയോവിനെ 21-8, 14-21, 21-16നും തോൽപിച്ചാണ് പ്രണോയ് ക്വാർട്ടറിലിടം കണ്ടെത്തിയത്. ക്വാർട്ടറിൽ ഇന്ത്യൻ താരങ്ങളായ കശ്യപും സമീറും നേർക്കുനേർ വരുേമ്പാൾ, പ്രണോയിക്ക് എതിരാളികൾ ജപ്പാെൻറ എട്ടാം സ്വീഡായ കാൻറ സുനിയാമയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.