Posted On
date_range Updated On
date_range യു.എസിൽ ഇരട്ടക്കിരീടം; ഹിംഗിസിന് 25 സ്ലാം
ന്യൂയോർക്ക്: യു.എസ് ഒാപണിൽ മാർട്ടിന ഹിംഗിസിന് ഇരട്ടക്കിരീടം. വനിത ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് കിരീടങ്ങളണിഞ്ഞ ഹിംഗിസ് കരിയറിലെ ഗ്രാൻഡ്സ്ലാം നേട്ടം 25ലെത്തിച്ചു. വനിത ഡബ്ൾസിൽ തായ്വാെൻറ ചാൻ യങ് ജാനിനും, മിക്സഡിൽ ബ്രിട്ടെൻറ ജാമി മറെക്കും ഒപ്പമാണ് ഹിംഗിസ് യു.എസിലെ ഇരട്ട സ്ലാം നേടിയത്.
അഞ്ച് സിംഗ്ൾസ്, 13 ഡബ്ൾസ്, ഏഴ് മിക്സഡ് ഡബ്ൾസ് കിരീടങ്ങളാണ് 20 വർഷം നീണ്ട ടെന്നിസ് കരിയറിനിടയിൽ സ്വിസ് സുന്ദരിയുടെ അക്കൗണ്ടിലെത്തിയത്. 20 വർഷം മുമ്പ് വീനസ് വില്യംസിനെ വീഴ്ത്തി ആദ്യ യു.എസ് ഒാപൺ സിംഗിൾസ് കിരീടമണിഞ്ഞ അതേ ആർതർ ആഷെയിലാണ് ഹിംഗിസിെൻറ 25ാം ഗ്രാൻഡ്സ്ലാമും പിറന്നത് എന്ന സവിശേഷതയുമുണ്ട്.
എന്നാൽ, ഇൗ പട്ടികയിൽ പത്താമത് മാത്രമാണ് ഹിംഗിസിെൻറ സ്ഥാനം. 64 ഗ്രാൻഡ്സ്ലാം നേടിയ മാർഗരറ്റ് കോർട്ടാണ് ഒന്നാമത്. 24 സിംഗിൾസ്, 19 ഡബ്ൾസ്, 21 മിക്സഡ് എന്നിവയാണ് കോർട്ടിെൻറ നേട്ടം. മാർട്ടിന നവരത്തിലോവയാണ് രണ്ടാമത്. 59 ഗ്രാൻഡ്സ്ലാം (18, 31,10).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.