Posted On
date_range Updated On
date_range തായ്ലൻഡ് ഗ്രാൻഡ്പ്രീ: സൈന പുറത്ത്; പ്രണീത് ഫൈനലിൽ
ബാേങ്കാക്: തായ്ലൻഡ് ഗ്രാൻഡ്പ്രീ ബാഡ്മിൻറൺ ടൂർണമെൻറിൽനിന്ന് ഇന്ത്യയുടെ സൈന നെഹ്വാൾ പുറത്തായി. വനിത സിംഗിൾസ് സെമിയിൽ തായ്ലൻഡിെൻറ ബുസാനൻ ഒാങ്ബറങ്ഫാനിനോടാണ് നേരിട്ടുള്ള സെറ്റുകൾക്ക് സൈന തോൽവിയറിഞ്ഞത് (സ്കോർ: 19-21, 18-21). 51 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് രണ്ടാം സീഡായ സൈന നാലാം സീഡായ ബുസാനന്‍ മുന്നിൽ കീഴടങ്ങിയത്.
അതേസമയം, ഇന്ത്യയുടെ ലോക 24ാം നമ്പർ താരം സായ് പ്രണീത് ഫൈനലിലേക്ക് കുതിച്ചു. ആതിഥേയതാരമായ പന്നാവിത് തോങ്നുവിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് പ്രണീത് തകർത്തത്. 36 മിനിറ്റുകൊണ്ട് അവസാനിപ്പിച്ച മത്സരത്തിൽ ഏകപക്ഷീയമായ പ്രകടനത്തിലൂടെയാണ് പ്രണീത് ഫൈനലിലെത്തിയത് (സ്കോർ 21-11, 21-15).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.