ബാേങ്കാക്: തായ്ലൻഡ് ഒാപൺ ബാഡ്മിൻറൺ ടൂർണമെൻറിലെ പുരുഷ ഡബിൾസിൽ സാത്വിക് സായ്രാജ് റാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി ജോടി മുന്നേറ്റം തുടരുന്നു. ക്വാർട്ടർ ഫൈനലിൽ ലോക 27ാം റാങ്കുകാരായ ദക്ഷിണ കൊറിയയുടെ ചോയ് സോൾഗ്യു-സിയോ സിയൂങ് ജയ് ടീമിനെ 21-17, 17-21, 21-19ന് കീഴടക്കിയായിരുന്നു 16ാം റാങ്കുകാരായ ഇന്ത്യൻ സഖ്യത്തിെൻറ മുന്നേറ്റം.
സെമിയിൽ 19ാം റാങ്കുകാരായ കൊറിയയുടെ കോ സങ് ഹ്യൂൻ-ഷിൻ ബെയ്ക് ചിയോൾ ജോടിയാണ് ഇന്ത്യക്കാരുടെ എതിരാളികൾ. അതേസമയം, മിക്സഡ് ഡബിൾസിൽ സാത്വികും അശ്വിനി പൊന്നപ്പയും ചേർന്ന ജോടി മൂന്നാം റൗണ്ടിൽ പുറത്തായി. ലോക മൂന്നാം റാങ്കുകാരായ ജപ്പാെൻറ യൂത വാതനാബെ-അരിസ ഹിഗാഷിനോ സഖ്യത്തോട് 13-21, 15-21നായിരുന്നു 23ാം റാങ്കുകാരായ ഇന്ത്യൻ ടീമിെൻറ തോൽവി.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സായ് പ്രണീത് ക്വാർട്ടറിൽ പുറത്തായി. ലോക 16ാം റാങ്കുകാരൻ ജപ്പാെൻറ കെൻറ സുനെയാമയോട് 18-21, 12-21നായിരുന്നു 19ാം റാങ്കുകാരെൻറ തോൽവി. കഴിഞ്ഞയാഴ്ച ജപ്പാൻ ഒാപണിൽ സെമിയിലെത്തിയിരുന്നു സായ്പ്രണീത്. ഇതോടെ പുരുഷ, വനിത സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.