Posted On
date_range Updated On
date_range ശ്രീകാന്തിന് സമ്മാനമഴ; അഭിനന്ദനങ്ങൾ
ന്യൂഡൽഹി: ആസ്ട്രേലിയൻ ഒാപൺ സൂപ്പർ സീരീസ് കിരീടം ചൂടിയ കെ. ശ്രീകാന്തിന് ഇന്ത്യൻ ബാഡ്മിൻറൺ അസോസിയേഷൻ വക അഞ്ചു ലക്ഷം രൂപ പാരിതോഷികം. തുടർച്ചയായി രണ്ടു സൂപ്പർ സീരീസ് കിരീടനേട്ടത്തോടെ ഇന്ത്യൻ ബാഡ്മിൻറണിന് കൂടുതൽ പ്രചോദനമാവുമെന്ന് ‘ബായ്’ പ്രസിഡൻറ് ഹിമാന്ത ബിശ്വാസ് പറഞ്ഞു. അതേസമയം, ബാഡ്മിൻറൺ അസോസിയേഷെൻറ പാരിതോഷികം കുറഞ്ഞെന്ന് ആക്ഷേപിച്ച് വാഹന നിർമാതാക്കളായ മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര 10 ലക്ഷം വിലയുള്ള മഹീന്ദ്ര ടി.യു.വി 300 കാർ സമ്മാനമായി പ്രഖ്യാപിച്ചു. ചരിത്രനേട്ടം സ്വന്തമാക്കിയ താരത്തെ പ്രധാനമന്ത്രി നേരന്ദ്ര മോദി, കായിക മന്ത്രി വിജയ് ഗോയൽ, സചിൻ ടെണ്ടുൽകർ, വിരേന്ദർ സെവാഗ്, പി.ആർ. ശ്രീജേഷ് എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.