സിം​ഗ​പ്പൂ​ർ ഒാ​പ​ൺ  ക്വാ​ർ​ട്ട​റി​ൽ സി​ന്ധു​വി​ന്​  ക​രോ​ലി​ന എ​തി​രാ​ളി

സിംഗപ്പൂർ: ഇന്ത്യയുടെ ഒളിമ്പിക്സ് വെള്ളിമെഡൽ ജേത്രി പി.വി. സിന്ധുവും പുരുഷവിഭാഗത്തിൽ സായി പ്രണീതും സിംഗപ്പൂർ ഒാപൺ സൂപ്പർ സീരീസ് ക്വാർട്ടറിൽ പ്രവേശിച്ചു. ഇന്തോനേഷ്യയുടെ ഫിട്രിയനി ഫിട്രിയനിയെ 19-21, 21-17, 21-8 സ്കോറിന് തോൽപിച്ചാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. 

ക്വാർട്ടർ ഫൈനലിൽ സ്പെയിനിെൻറ കരോലിന മരിനായിരിക്കും സിന്ധുവിെൻറ എതിരാളി. ചൈനയുടെ ചിയ സിൻ ലീയെ 21-7, 21-11 സ്കോറിന് േതാൽപിച്ചാണ് മരിൻ ക്വാർട്ടറിലേക്ക് കയറിയത്. ഒളിമ്പിക്സിൽ സിന്ധുവിനെ തോൽപിച്ച ലോക നാലാം സ്വീഡുകാരി മാരിനിനെ ഇന്ത്യൻ ഒാപണിൽ തോൽപിച്ച് പകരംവീട്ടിയിരുന്നു. 
Tags:    
News Summary - Singapore Open Super Series: PV Sindhu into quarter-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.