സിങ്കപ്പൂർ ഓപണ്‍ സൂപ്പര്‍ സീരിസ്; സായ്​ പ്രണീതിന്​ കിരീടം

സിങ്കപ്പൂർ:  സിങ്കപ്പൂർ ഓപണ്‍ സൂപര്‍ സീരിസ് ബാഡ്മിൻറൺ കലാശപ്പോരിലെ ഇന്ത്യൻ ഫൈനലിൽ സായ് പ്രണീതിന് കിരീടം. കടുത്ത മത്സരത്തിനൊടുവില്‍ ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെ തോല്‍പിച്ചാണ് സിങ്കപ്പൂർ സീരിയസിലെ ആദ്യ കിരീടം സായ് നേടിയത്.

സ്കോർ 21-17,17-21, 21-12. ബാഡ്മിന്‍റണ്‍ പുരുഷവിഭാഗം സിങ്കിൾ സൂപ്പര്‍ സീരിസ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ കൂടിയാണ് സായ് പ്രണീത്. ആദ്യ ഗെയിം നഷ്ടപ്പെട്ട സായ് രണ്ടാം ഗെയിമില്‍ 1-6ന് പിന്നിട്ട് നിന്ന ശേഷം തിരിച്ച് വരികയായിരുന്നു. മൂന്നാം ഗെയിമില്‍ ശ്രീകാന്തിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത സായ് 21-12ന് ജയിച്ചാണ് മത്സരവും കിരീടവും സ്വന്തമാക്കിയത്. 

30 റാങ്കുകാരനായ സായ് കഴിഞ്ഞ വർഷത്തെ കാനഡ ഒാപ്പൺ ഗ്രാൻറ് പ്രിക്സിലും ജയിച്ചിരുന്നു. ആദ്യമായാണ് രണ്ട് ഇന്ത്യക്കാര്‍ തമ്മില്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. . 

Tags:    
News Summary - Singapore Open: B Sai Praneeth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.