Posted On
date_range Updated On
date_range സിംഗപ്പൂർ ഒാപൺ: സിന്ധു, സായി രണ്ടാം റൗണ്ടിൽ
സിംഗപ്പൂർ: ഇന്ത്യയുടെ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധുവും സായി പരിണീതും സിംഗപ്പൂർ ഒാപൺ ബാഡ്മിൻറെൻറ രണ്ടാം റൗണ്ടിൽ കടന്നു. കഴിഞ്ഞവർഷം ഒാൾ ഇംഗ്ലണ്ട് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ ജപ്പാെൻറ നസോമി ഒകുഹാരയെയാണ് സിന്ധു ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് 10-21 എന്ന സ്കോറിന് സിന്ധു അടിയറവ് പറഞ്ഞു. അതിനുശേഷമായിരുന്നു വൻ തിരിച്ചുവരവ്. 21-15, 22-20 എന്ന സ്കോറിന് രണ്ടു സെറ്റും പിടിച്ചടക്കിയ സിന്ധു രണ്ടാം റൗണ്ടിൽ ഇന്തോനേഷ്യയുടെ ഫിട്രിയാനിയെ നേരിടും. ഡെന്മാർക്കിെൻറ എമിൽ ഹോസ്റ്റിനെയാണ് സായി പരിണീത് 17--21, 21-7, 21-19 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. ചൈനയുടെ ക്വിയാവോ ബിനിനെ അടുത്ത റൗണ്ടിൽ സായി നേരിടും. ഇന്ത്യൻ ഡബിൾസ് ജോടികളായ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം മലേഷ്യയുടെ യിൻ ലൂ ലിം-യാപ് ചെങ് സഖ്യത്തെ പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.