ഡെൻമാർക്ക്​ ഒാപൺ: സിന്ധു പുറത്ത്​; കരോലിന മരിനെ തോൽപിച്ച്​ സൈന രണ്ടാം റൗണ്ടിൽ

ഒഡൻസി: ഒളിമ്പിക്​സ്​ വെള്ളിമെഡൽ ജേത്രി ഇന്ത്യയുടെ പി.വി. സിന്ധു​ ഡെന്മാർക്ക്​ ഒാപണിൽ ആദ്യ മത്സരത്തിൽ തന്നെ തോറ്റു പുറത്ത്​. ചൈനയുടെ ​െചൻ യൂഫെയോട്​ തോറ്റാണ്​ സിന്ധു പുറത്തായത്​. 43 മിനിറ്റ്​ മാത്രം നീണ്ടുനിന്ന മത്സരത്തിൽ 17-21, 21-23 എന്ന നേരിട്ടുള്ള സെറ്റുകൾക്കാണ്​ ഇന്ത്യൻ താരത്തെ െചൻ ​േതാൽപിച്ചത്​​. ആദ്യ സെറ്റിൽ സിന്ധുവിനെ എളുപ്പം കീഴടക്കിയ െചൻ രണ്ടാം സെറ്റ്​ ഇഞ്ചോടിഞ്ച്​ പോരാട്ടത്തിനൊടുവിലാണ്​ നേടിയത്​. 

അതേസമയം, ലോക ചാമ്പ്യൻ കരോലിന മരിനെ ആദ്യ മത്സരത്തിൽ അട്ടിമറിച്ച്​ ഇന്ത്യയുടെ സൈന നെഹ്​വാൾ രണ്ടാം റൗണ്ടിലേക്ക്​ കുതിച്ചു. സ്​കോർ: 22-20, 21-18. പുരുഷ സിംഗ്​ൾസിൽ കിടമ്പി ശ്രീകാന്തും എച്ച്​.എസ്​. പ്രണോയിയും ജയത്തോടെ തുടങ്ങിയപ്പോൾ, സായ്​ പ്രണീത്​ പുറത്തായി. ഡെന്മാർക്കു​കാരനായ ക്രിസ്​റ്റ്യൻ സോൾബെറിനോട​്​ തോറ്റാണ്​ പ്രണീത്​  പുറത്തായത്​. സ്​കോർ 10-21, 15-21.

Tags:    
News Summary - Sindhu crashes out of Denmark Open–Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.