മലേഷ്യന്‍ മാസ്റ്റേഴ്സ്: സൈന ഫൈനലില്‍

സരാവാക് (മലേഷ്യ): മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ്പ്രീ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ ഫൈനലില്‍. ഹോങ്കോങ്ങിന്‍െറ യിപ് പി യിന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ലണ്ടന്‍ ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേത്രി ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍ 21-13, 21-10. തായ്ലന്‍ഡിന്‍െറ പോണ്‍പവീ ചോച്ചുവോങ്ങാണ് സൈനയുടെ അടുത്ത എതിരാളി. ലോക 19ാം റാങ്കുകാരി ചെങ് ഗാങ് യിയെ 21-19, 20-22, 21-18ന് തോല്‍പിച്ചാണ് ചോച്ചുവോങ് ഫൈനലില്‍ പ്രവേശിച്ചത്. 
Tags:    
News Summary - Saina Nehwal a win away from Malaysia Masters title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.