Posted On
date_range Updated On
date_range മലേഷ്യൻ മാസ്റ്റേഴ്സ്: സൈന പുറത്ത്
ക്വാലാലംപൂർ: മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിെൻറ സൈമി ഫൈനലിൽ നിന്ന് ഇന്ത്യയുടെ സൈന നെ ഹ്വാൾ പുറത്ത്. സ്പെയിനിെൻറ കരോളിന മാരിനോടാണ് സൈന തോൽവി വഴങ്ങിയത്. സ്കോർ 21-16, 21-13.
ഇരു ഗെയിമുകളിലും വ്യക്തമായ ആധിപത്യം പുലർത്തിയാണ് മാരിൻ ഫൈനലിലേക്ക് മുന്നേറിയത്. നാൽപത് മിനിട്ട് മാത്രമാണ് സൈനയും കരോളിനയുമായുള്ള മൽസരം നീണ്ട് നിന്നത്. ജപ്പാെൻറ നൗസുമി ഒക്കുഹാരയെ ക്വാർട്ടറിൽ തകർത്താണ് സൈന സെമിയിലേക്ക് കടന്നത്. എന്നാൽ, സെമിയിൽ കരോളിനക്ക് മുന്നിൽ സൈനക്ക് അടിതെറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.