Posted On
date_range Updated On
date_range മലേഷ്യന്‍ മാസ്റ്റേഴ്സ്: സൈന നെഹ്വാള്‍ സെമിയില്‍
സര്‍വാക് (മലേഷ്യ): സീസണിലെ ആദ്യ കിരീടം ലക്ഷ്യമിടുന്ന മുന്‍ ലോക ഒന്നാം നമ്പര്‍ സൈന നെഹ്വാള്‍ മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ്പ്രീ ബാഡ്മിന്‍റണ്‍ സെമിയില്‍. എട്ടാം സീഡ് ഇന്തോനേഷ്യയുടെ ഫിത്രിയാനിയെ 21-15, 21-14ന് തോല്‍പിച്ചാണ് സൈനയുടെ മുന്നേറ്റം. സെമിയില്‍ ഹോങ്കോങ്ങിന്‍െറ യിപ് പ്യൂ യിനാണ് എതിരാളി. പുരുഷ സിംഗ്ള്‍സില്‍ 19ാം നമ്പര്‍ അജയ് ജയറാം പുറത്തായി. ഇന്തോനേഷ്യയുടെ ആന്‍റണി സിനിസുക 21-13, 21-8 സ്കോറിനാണ് അജയിനെ വീഴ്ത്തിയത്.
ഒളിമ്പിക്സിലും ഓപണ്‍ ഗ്രാന്‍ഡ്പ്രീകളിലും തിരിച്ചടിയേറ്റ സൈനക്ക് സീസണ്‍ കിരീടത്തോടെ തുടങ്ങാനുള്ള അവസരമാണിത്.
ഒളിമ്പിക്സിലും ഓപണ്‍ ഗ്രാന്‍ഡ്പ്രീകളിലും തിരിച്ചടിയേറ്റ സൈനക്ക് സീസണ്‍ കിരീടത്തോടെ തുടങ്ങാനുള്ള അവസരമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.