Posted On
date_range Updated On
date_range ഇന്തോനേഷ്യൻ ഒാപൺ: സൈനയും സിന്ധുവും രണ്ടാം റൗണ്ടിൽ
ജകാർത്ത: ഇന്തോനേഷ്യൻ ഒാപണിൽ ഇന്ത്യൻ താരങ്ങളായ സൈന നെഹ്വാളും സിന്ധുവും രണ്ടാം റൗണ്ടിൽ പ്രേവശിച്ചു. തായ്ലൻഡിെൻറ ററ്റ്ച്ചനോക് ഇനോനിനെ 17-21, 21-18, 21-12ന് തോൽപിച്ചാണ് മൂന്നു തവണ ഇന്തോനേഷ്യൻ ഒാപൺ ജേത്രിയായ സൈന രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. തായ്ലൻഡിെൻറ തന്നെ ലോക 20ാം നമ്പർ താരം ചോച്ചുവോങിനെ 21-12, 21-19 സ്കോറിന് തോൽപിച്ചാണ് സിന്ധുവിെൻറ മുന്നേറ്റം. മറ്റൊരു തായ്ലൻഡ് താരമായ നിറ്റ്ച്ചോൺ ജിൻഡപോളിനെയാണ് രണ്ടാം റൗണ്ടിൽ സൈന നേരിടേണ്ടത്. അതേസമയം, മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ ബി സുമീത്-അശ്വിനി െപാന്നപ്പ സഖ്യം 12-21, 9-21 എന്ന സ്കോറിന് ഇന്തോനേഷ്യൻ ജോടികളോട് തോൽവി വഴങ്ങി ടൂർണമെൻറിൽനിന്നും പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.