Posted On
date_range Updated On
date_range ഫ്രഞ്ച് ഓപൺ ക്വാർട്ടറിൽ സൈനക്ക് തോൽവി
പാരിസ്: ഒരാഴ്ച മുമ്പ് ഡെൻമാർക് ഓപണിൽ ലോക ജേതാവായ പി.വി. സിന്ധുവിനെ തോൽപിച്ച ദക്ഷിണ കൊറിയയുടെ കൗമാര താരോദയം ആൻ സേ യങ് അട്ടിമറി തുടരുന്നു. മുൻ ലോക ഒന്നാം നമ്പർ താരവും എട്ടാം സീഡുമായ സൈനാ നെഹ്വാളിനാണ് ഫ്രഞ്ച് ഓപൺ ബാഡ്മിൻറൺ ടൂർണമെൻറിെൻറ ക്വാർട്ടർ ഫൈനലിൽ 17കാരിക്ക് മുന്നിൽ അടിതെറ്റിയത്. 22-20, 23-21 എന്ന സ്കോറിനാണ് സൈന പൊരുതിത്തോറ്റത്.
പുരുഷ വിഭാഗം സിംഗ്ൾസിൽ അവശേഷിക്കുന്ന ഏക ഇന്ത്യൻ താരമായ ശുഭാങ്കർ ഡേ, ശേഷാർ റുസ്താവിയോയോട് തോറ്റു പുറത്തായി. രണ്ടാം റൗണ്ടിൽ 6-21, 13-21നായിരുന്നു ഇന്തോനേഷ്യൻ താരത്തിനെതിരെ ഡേയുടെ തോൽവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.