Posted On
date_range Updated On
date_range പരിക്ക് മാറി; സൈന ഇന്ന് കളത്തില്‍
ഫുഷൗ (ചൈന): റിയോ ഒളിമ്പിക്സിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ഇന്ത്യയുടെ സൈന നെഹ്വാള്‍ കളത്തില്‍ തിരിച്ചത്തെുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ബാറ്റേന്തുന്ന സൈന തായ്ഹോട്ട് ചൈന ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ മത്സരങ്ങള്‍ക്കായി ബുധനാഴ്ച ഇറങ്ങും. മലയാളി കോച്ച് യു. വിമല്‍ കുമാറിന് കീഴില്‍ പരിശീലിക്കുന്ന സൈന പതിയെ ഫോമിലേക്ക് ഉയരാനാവുമെന്ന പ്രതീക്ഷയിലാണ്. ചൈന ഓപണില്‍ നിലവിലെ റണ്ണേഴ്സപ്പും മുന്‍ ജേത്രിയുമാണ് സൈന. തായ്ലന്‍ഡിന്‍െറ പോണ്‍ടിപ് ബുരാനപ്രസേട്സുകാണ് സൈനയുടെ ഒന്നാം റൗണ്ട് എതിരാളി. ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേത്രി പി.വി. സിന്ധുവും ചൈന ഓപണിനത്തെുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.