Posted On
date_range Updated On
date_range മകളെ കാണാത്തതിനെ തുടർന്ന് അമ്മ പൊട്ടിക്കരഞ്ഞു, നദാൽ കളിനിർത്തി വെച്ചു (വിഡിയോ)
മാഡ്രിഡ്: തന്റെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് കരഞ്ഞ അമ്മക്ക് വേണ്ടി ടെന്നീസ് താരം റാഫേല്‍ നദാല്‍ മത്സരം അല്‍പനേരം നിര്‍ത്തിവെച്ചു. നദാല്‍ ടെന്നീസ് അക്കാദമിയില്‍ നടന്ന പ്രദര്‍ശന മത്സരത്തിനിടെയായിരുന്നു സംഭവം. അക്കാദമിയില്‍ ഡബിള്‍സ് മത്സരം പുരോഗമിക്കവെയായിരുന്നു അമ്മയുടെ നിലവിളി കേട്ടത്. നദാലിന്റെ മത്സരം കാണാന്‍ നിരവധി പേരാണ് ഗ്യാലറിയില്‍ തിങ്ങിക്കൂടിയിരുന്നത്.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് കുട്ടിയെ കണ്ടെത്തുന്നത് വരെ നദാൽ കളിക്കാതെ തന്നെ നിന്നു. അവസാനം അമ്മ കുഞ്ഞിനെയും കൂട്ടി വരുന്നത് കണ്ടതിന് ശേഷമാണ് അദ്ദേഹം കളി തുടർന്നത്. നദാൽ സംഭവത്തിെൻറ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോട് കൂടി നിരവധി പേരാണ് പിന്തുണയുമായെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.