Posted On
date_range Updated On
date_range സിന്ധു പ്രധാനമന്ത്രിയെയും കായികമന്ത്രിയെയും സന്ദർശിച്ചു
ന്യൂഡൽഹി: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ സ്വർണനേട്ടവുമായി ജന്മനാട്ടിൽ കാലുക ുത്തിയ പി.വി. സിന്ധുവിന് ഉജ്ജ്വല വരവേൽപ്. സ്വിറ്റ്സർലൻഡിലെ ബേസലിൽനിന്നു തിങ്ക ളാഴ്ച രാത്രി ഡൽഹിയിൽ വിമാനമിറങ്ങിയ സിന്ധു പ്രധാനമന്ത്രി നരേന്ദ്ര മോദി, കായികമന് ത്രി കിരൺ റിജിജു എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചരിത്രനേട്ടംകുറിച്ച സിന്ധുവിന െ അഭിനന്ദിച്ച മോദി ഹൈദരാബാദുകാരിയെ ഇന്ത്യയുടെ അഭിമാനമെന്ന് വാഴ്ത്തി.
ദേശീയ കോച്ചും സിന്ധുവിനെ ലോകചാമ്പ്യനായി വളർത്തിയ പരിശീലകനുമായ പുല്ലേല ഗോപീചന്ദ്, പിതാവും മുൻ ദേശീയ വോളിബാൾ താരവുമായ പി.വി. രമണ, വിദേശ കോച്ച് കിം ജി ഹ്യൂൻ എന്നിവരും സിന്ധുവിനൊപ്പമുണ്ടായിരുന്നു. റിജിജുവിനെപ്പം പ്രഭാത ഭക്ഷണം കഴിച്ച സിന്ധുവിന് കായിക മന്ത്രാലയത്തിെൻറ പാരിതോഷികമായ 10 ലക്ഷത്തിെൻറ ചെക്ക് മന്ത്രി കൈമാറി.
ലോക ചാമ്പ്യൻഷിപ്പിൽ രണ്ടു വെള്ളിയും രണ്ടു വെങ്കലവും സ്വന്തമാക്കിയിരുന്ന സിന്ധു ജപ്പാെൻറ നൊസോമി ഒകുഹാരയെ 21-7, 21-7ന് തറപറ്റിച്ചാണ് ആദ്യമായി സ്വർണമെഡൽ ഇന്ത്യയിലെത്തിച്ചത്. റിയോ ഒളിമ്പിക്സിൽ നേടിയ വെള്ളി സ്വർണമാക്കി മാറ്റുക എന്നതാണ് 24കാരിയായ സിന്ധുവിനു മുന്നിലുള്ള പ്രധാന ലക്ഷ്യം.
#WATCH: Shuttler PV Sindhu meets PM Narendra Modi in Delhi; Sindhu won a gold medal at the BWF World Championships on August 25. pic.twitter.com/RYR1hAWswL
— ANI (@ANI) August 27, 2019
ദേശീയ കോച്ചും സിന്ധുവിനെ ലോകചാമ്പ്യനായി വളർത്തിയ പരിശീലകനുമായ പുല്ലേല ഗോപീചന്ദ്, പിതാവും മുൻ ദേശീയ വോളിബാൾ താരവുമായ പി.വി. രമണ, വിദേശ കോച്ച് കിം ജി ഹ്യൂൻ എന്നിവരും സിന്ധുവിനൊപ്പമുണ്ടായിരുന്നു. റിജിജുവിനെപ്പം പ്രഭാത ഭക്ഷണം കഴിച്ച സിന്ധുവിന് കായിക മന്ത്രാലയത്തിെൻറ പാരിതോഷികമായ 10 ലക്ഷത്തിെൻറ ചെക്ക് മന്ത്രി കൈമാറി.
ലോക ചാമ്പ്യൻഷിപ്പിൽ രണ്ടു വെള്ളിയും രണ്ടു വെങ്കലവും സ്വന്തമാക്കിയിരുന്ന സിന്ധു ജപ്പാെൻറ നൊസോമി ഒകുഹാരയെ 21-7, 21-7ന് തറപറ്റിച്ചാണ് ആദ്യമായി സ്വർണമെഡൽ ഇന്ത്യയിലെത്തിച്ചത്. റിയോ ഒളിമ്പിക്സിൽ നേടിയ വെള്ളി സ്വർണമാക്കി മാറ്റുക എന്നതാണ് 24കാരിയായ സിന്ധുവിനു മുന്നിലുള്ള പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.