Posted On
date_range Updated On
date_range സിന്ധുവിനെ തകർത്ത് സൈനക്ക് ദേശീയ ബാഡ്മിൻറണ്‍ കിരീടം
ഗുവാഹത്തി: ദേശീയ സീനിയര്‍ ബാഡ്മിൻറൺ സിംഗിള്‍സില്‍ പി.വി സിന്ധുവിനെ തകർത്ത് സൈന നെഹ്‌വാളിന് കിരീടം. നേരിട്ട ുള്ള സെറ്റുകൾക്കായിരുന്നു സൈനയുടെ വിജയം. സ്കോർ: 21-18, 21-15 കഴിഞ്ഞ വര്‍ഷവും സൈന സിന്ധുവിനെ തോല്‍പ്പിച്ചായിരുന്നു കിരീടം സ്വന്തമാക്കിയത്.
ഇത് നാലാം തവണയാണ് സൈന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്. ലോക പത്താം നമ്പര്‍ താരമായ സൈന കോമണ്‍വെല്‍ത്ത് ഗെംയിസിലും സിന്ധുവിനെതിരെ വിജയം നേടിയിരുന്നു. പുരുഷ ഫൈനലില്‍ ലക്ഷ്യ സെനിനെ തോല്‍പ്പിച്ച് സൗരഭ് വര്‍മ സ്വര്‍ണം നേടി. സൗരഭിെൻറ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.