ചൈനീസ് ഓപ്പൺ: സിന്ധു ഫൈനലിൽ

ബീജിങ്: ചൈനീസ് ഓപ്പൺ സൂപ്പർ സീരിസിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ. ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂനെ 11-21, 23-21, 21-19നു തോൽപ്പിച്ചാണ് സിന്ധു ചരിത്രനേട്ടം കൊയ്തത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചൈനയുടെ സുൻ യുവാണ് സിന്ധുവിൻെറ എതിരാളി.  ചൈനീസ് മേധാവിത്വം പുലർത്തുന്ന ഈ ടൂർണമെൻറിൻെറ ഫൈനലിൽ ഇത് തുടർച്ചയായ മൂന്നാം വർഷമാണ് ഇന്ത്യൻ വനിതകൾ ഫൈനലിലെത്തുന്നത്. 2014ൽ സൈന നെഹ്വാൾ ആയിരുന്നു ടൂർണമെന്റ് ജേതാവ്.

2015-ൽ ലി സൂറിയോട് തോറ്റ് സൈന റണ്ണറപ്പായി. യോ ഒളിമ്പിക്സിൽ വെള്ളി നേടി സിന്ധു നേരത്തേ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മികച്ച മത്സരമാണ് സിന്ധു സെമിയിൽ പുറത്തെടുത്തത്. ദയനീയമായിരുന്നു സിന്ധുവിന്‍െറ തുടക്കം. ആദ്യ ഗെയിമില്‍തന്നെ കൊറിയന്‍ താരം 5-1ന് ലീഡ് നേടി. അനായാസം മത്സരവും പിടിച്ചു. രണ്ടാം ഗെയിമിലായിരുന്നു സിന്ധുവിന്‍െറ തിരിച്ചുവരവ്. മൂന്നാം ഗെയിമില്‍ ഒപ്പത്തിനൊപ്പം കളിച്ച് മത്സരം പിടിച്ചു. ജി ഹ്യൂനെതിരെ ഇന്ത്യന്‍ താരത്തിന്‍െറ ആറാം ജയം കൂടിയാണിത്.  

ചൈനീസ് ബാഡ്മിന്റണിൽ പുതിയ  താരമാണ് ഫൈനലിലേക്ക് തെരഞ്ഞെടുത്തത്. ഫൈനലിലെ സിന്ധുവിൻെറ എരാളിയായ സുൻ യു ചൈനയുടെ ഭാവി വാഗ്ദാനമാണ്.

Tags:    
News Summary - PV Sindhu through to China Open Superseries final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.