Posted On
date_range Updated On
date_range ലോക ബാഡ്മിൻറൺ: സിന്ധുവിനും സൈനക്കും വാക്കോവർ
ന്യൂഡൽഹി: ഇൗ മാസം 21ന് സ്കോട്ട്ലൻഡിൽ തുടങ്ങുന്ന ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻതാരങ്ങളായ പി.വി. സിന്ധുവിനും സൈന നെഹ്വാളിനും ഒന്നാം റൗണ്ടിൽ വാക്കോവർ. രണ്ടാം റൗണ്ടിൽ കൊറിയയുടെ കിം ഹിയോ മിന്നോ ഇൗജിപ്തിെൻറ ഹാദിയ ഹുസ്നിയോ ആയിരിക്കും ഒളിമ്പിക് റണ്ണറപ്പായ പി.വി. സിന്ധുവിെൻറ എതിരാളി.
സ്വിറ്റ്സർലൻഡിെൻറ സബ്രീന ജാക്വിറ്റും യുക്രെയ്നിെൻറ നതാലിയ വോയ്റ്റ്സെക്കും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയിയെയാണ് മുൻ ലോക ഒന്നാം നമ്പറായ സൈന രണ്ടാം റൗണ്ടിൽ നേരിടുക. പുരുഷന്മാരിൽ, റഷ്യയുടെ സെർജി സിറാന്ത് ആണ് ഇന്ത്യയുടെ കിഡംബി ശ്രീകാന്തിെൻറ ഒന്നാം റൗണ്ട് എതിരാളി. സിംഗപ്പൂർ ഒാപൺ ജേതാവ് ബി. സായി പ്രണീത് ഹോേങ്കാങ് താരം വെയ് നാനിനെയും അജയ് ജയറാം ആസ്ട്രേലിയയുടെ ലൂക റാബറെയും തങ്ങളുടെ ആദ്യ മത്സരങ്ങളിൽ നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.