Posted On
date_range Updated On
date_range ഹോേങ്കാങ് ഒാപ്പൺ : പി.വി സിന്ധുവും, സമീർ വർമയും ഫൈനലിൽ
വിക്ടോറിയ സിറ്റി: ഹോേങ്കാങ് ഒാപ്പൺ സൂപ്പർ സീരിസ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി.സിന്ധുവും സമീർ വർമയും ഫൈനലിലെത്തി. നേരിട്ടുള്ള സെറ്റുകൾക്ക് ഹോേങ്കാങിെൻറ ചെങ് നാഗാനെ യിയെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. സ്കോർ 21-14,21-16. ഡെൻമാർക്കിെൻറ യൊർഗോൻസെനെയെ അട്ടിമറിച്ചു കൊണ്ടാണ് സമീർ വർമ്മ ഫൈനലിലെത്തിയത്. വാശിയേറിയ രണ്ട് ഗെയിമുകൾക്ക് ശേഷമായിരുന്നു സമീർ വർമ്മയുടെ വിജയം. സ്കോർ 21-19,24-22. ആദ്യമായാണ് സമീർ ഹോങേങ്കാങ് ഒാപ്പണിെൻറ ഫൈനലിലെത്തുന്നത്.
ആദ്യ ഗെയിമിൽ 7-2 മുന്നിലായ സമീർ ആ ഗെയിമിൽ യൊർഗോൻസെന്നിന് തിരിച്ചുവരാൻ അവസരം കൊടുക്കാതെ പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ രണ്ടാം ഗെയിം യൊർഗോസെൻ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സമീർ വിട്ടുകൊടുക്കാതെ രണ്ടാമത്തെ ഗെയിമും ഫൈനൽ ബർത്തും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.