Posted On
date_range Updated On
date_range പി.വി സിന്ധു ലോക റാങ്കിങ്ങിൽ രണ്ടാമത്
ഹൈദരാബാദ്: ഇന്ത്യയുടെ ബാഡ്മിൻറൺ സൂപ്പർതാരം പി.വി സിന്ധു ലോക റാങ്കിങ്ങിൽ രണ്ടാമതെത്തി. സമീപകാലത്തെ മികച്ച പ്രകടനങ്ങളാണ് സിന്ധുവിന് കരിയറിലെ മികച്ച റാങ്കിങ് നേടിക്കൊടുത്തത്. മൂന്നു സ്ഥാനങ്ങൾ മറികടന്നാണ് സിന്ധു രണ്ടാമതെത്തിയത്. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻറെ പുതിയ റാങ്കിംഗ് പ്രകാരം ചൈനീസ് തായ്പേയുടെ തായ് സു യിങ് ആണ് ഒന്നാമത്.
2016ലെയും 2017ലെ മികച്ച പ്രകടനങ്ങളാണ് സിന്ധുവിനെ നേട്ടത്തിലെത്തിച്ചത്. ഞായറാഴ്ച നടന്ന പ്രഥമ ഇന്ത്യൻ ഓപ്പൺ സൂപ്പർസീരിസ് കലാശപ്പോരിൽ സ്പെയിനിൻെറ കരോലിന മരിനെ തോൽപ്പിച്ച് സിന്ധു കിരീടം നേടിയിരുന്നു. റിയോ ഒളിമ്പിക് ഫൈനലിൽ സിന്ധുവിൻെറ എതിരാളിയായിരുന്നു കരോലിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.