Posted On
date_range Updated On
date_range വിമാനയാത്രക്കിടെ ജീവനക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് സിന്ധു
ന്യൂഡൽഹി: വിമാന യാത്രക്കിടെ ജീവനക്കാരൻ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി ബാഡ്മിൻറൺ താരം പി.വി സിന്ധു. ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ഇൻഡിഗോ വിമാനത്തിലാണ് സിന്ധുവിന് ദുരനുഭവമുണ്ടായത്. വിമാനത്തിലെ ഗ്രൗണ്ട് സ്റ്റാഫായ അജിതേഷാണ് അപമര്യാദയായി പെരുമാറയതെന്ന് സിന്ധു ട്വിറ്ററിൽ കുറിച്ചു.
അജിതേഷിെൻറ പെരുമാറ്റം കണ്ട് വിമാനത്തിലെ എയർ ഹോസ്റ്റസായ അഷിമ പ്രശ്നം പരിഹരിക്കാൻ എത്തുകയും ഗ്രൗണ്ട് സ്റ്റാഫിനെ ഉപദേശിക്കുകയും ചെയ്തു. എന്നാൽ അഷിമയോടും അജിതേഷ് മോശമായി പെരുമാറി. ഇതുപോലുള്ള ജീവനക്കാരെ നിയമിച്ച് ഇൻഡിഗോ അവരുടെ പേര് കളയുകയാണ്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അഷിമ വെളിപ്പെടുത്തുമെന്നും സിന്ധു ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.